എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയ്ഡ് 4.2വില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി കമ്പനി സൈറ്റില്‍ ലിസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 28th January 2014 3:37pm

micromax-1

അവസാനം മൈക്രോമാക്‌സ് തങ്ങളുടെ കാന്‍വാസ് ടര്‍ബോ മിനി കമ്പനി സൈറ്റില്‍ ലിസ്റ്റ് ചെയ്തു. എന്നാല്‍ എന്ന് ലഭിക്കുമെന്നോ വിലയെന്തെന്നോ തുടങ്ങിയ കാര്യങ്ങള്‍ ലിസ്റ്റില്‍ നല്‍കിയിട്ടില്ല.

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി, കമ്പനിയുടെ തന്നെ ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണായ കാന്‍വാസ് ടര്‍ബോയുടെ മറ്റൊരു പതിപ്പാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ വിപണിയിലിറക്കിയത്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ബോ മിനിയില്‍ ഡ്യുവല്‍ സിം സൗകര്യമുണ്ട്. 720 ഗുണം 1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 4.7 ഇഞ്ചിന്റെ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനിയുടേത്.

1ജി.ബിയുടെ റാം ആണ് ഫോണിലുള്ളത്. 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് സൗകര്യവും മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന സൗകര്യവുമുണ്ട്.

എല്‍.ഇ.ഡി ഫഌഷിനോട് കൂടിയ 8 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 5 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ മുതലായവയും ഫോണിലുണ്ട്. ത്രീ-ജി, വൈ-ഫൈ, മൈക്രോ-യു.എസ്.ബി, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും കാന്‍വാസ് ടര്‍ബോ മിനിയിലുണ്ട്.

1800mAh ന്റെ ബാറ്ററിയുള്ള ഫോണില്‍ ഗെയിംസ്, കിങ്‌സോഫ്ട്, ഹൈക്, ഒപേറാ മിനി, എം ലൈവ് എന്നീ പ്രീ ലോഡ് ചെയ്ത ആപ്ലിക്കേഷന്‍സും ഉണ്ട്.

Advertisement