എഡിറ്റര്‍
എഡിറ്റര്‍
12 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയ മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് 14,999 രൂപക്ക്
എഡിറ്റര്‍
Friday 8th November 2013 9:37pm

micromax1

12 മെഗാ പിക്‌സല്‍ ക്യാമറയോട് കൂടിയ മൈക്രോമാക്‌സിന്റെ കാന്‍വാസ് മാഗ്നസ് ഇനിമുതല്‍ 14,999 രൂപക്ക് കമ്പനി സൈറ്റ് വഴി ഔദ്യോഗികമായി ലഭ്യമാകും.

720 ഗുണം 1280 പിക്‌സെല്‍ റെസൊല്യൂഷന്‍, 5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേ എന്നീ സവിശേഷതകളോട് കൂടി പുറത്ത് വരുന്ന മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനില്‍ അധിഷ്ഠിതമാണ്.

1ജി.ബി റാമിനോട് കൂടിയ 1.5ജി.എച്ച്.സെഡ് ക്വാര്‍ഡ് കോര്‍ പ്രൊസസറിനൊട് കൂടിയാണ് മൈക്രോമാക്‌സ് അവതരിപ്പിക്കുന്നത്.

2000mAh ബാറ്ററി, 2-മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവക്ക് പുറമെ ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് , എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ 12 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറ എന്നിവ കാന്‍വാസ് മാഗ്നസിന്റെ മറ്റ് സവിശേഷതകളാണ്.

3G,ജി.പി.എസ്|എ.ജി.പി.എസ് ,ബ്ലൂടൂത്ത്,വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബി ഇന്‍ബില്‍ട് സ്റ്റോറേജുമായാണ് മാഗ്നസിന്റെ വരവ്.

ക്യാന്‍വാസ്2, ക്യാന്‍വാസ്2പ്ലസ്, ക്യാന്‍വാസ് ലൈറ്റ്, ക്യാന്‍വാസ് മ്യൂസിക്, ക്യാന്‍വാസ്3ഡി, ക്യാന്‍വാസ്4, ക്യാാന്‍വാസ് ഡൂഡില്‍, ക്യാന്‍വാസ് ടര്‍ബോ എന്നിവയടങ്ങിയ ക്യാന്‍വാസ് കുടുംബത്തിലേക്കാണ് പുതിയതായി വരുന്ന ക്യാന്‍വാസ് മാഗ്നസിന്റെയും വരവ്.

ഒക്ടോബറില്‍ 19,990 രൂപക്ക് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയോട് കൂടിയ ക്യാന്‍വാസ് ടര്‍ബോ എന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ മൈക്രോമാക്‌സ് അവതരിപ്പിച്ചിരുന്നു.

Advertisement