Categories

മൈക്രോമാക്‌സ് ക്യാന്‍വാസ് ജ്യൂസ് എ 77

micromax-juice

ന്യൂദല്‍ഹി: മൈക്രോമാക്‌സ് ക്യാന്‍വാസ് എച്ച് ഡി എ 116ഐക്ക് ശേഷം മൈക്രോമാക്‌സ് മറ്റൊരു ഫോണുമായെത്തുന്നു.

മൈക്രോമാക്‌സ് ക്യാന്‍വാസ് ജ്യൂസ് എ 77 എന്നാണ് ഫോണിന്റെ പേര്.

8000 രൂപയ്ക്കടുത്താണ് ഫോണിന്റെ വില. 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡ്യൂവല്‍ സിം ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.1.3 ജിഎച്ച് സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

1 ജിബിയാണ് റാം. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും മുന്‍വശത്ത് വിജിഎ ക്യാമറയുമാണ് ഉള്ളത്.

4 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെയായി ഉയര്‍ത്താം. സ്‌നാപ്ഡീല്‍.കോമില്‍ 8070 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്.

Tagged with: