എഡിറ്റര്‍
എഡിറ്റര്‍
കാന്‍വാസ് എച്ച്.ഡി യുടെ പിന്‍ഗാമിയായി മൈക്രോമാക്‌സിന്റെ കാന്‍വാസ് എച്ച്.ഡി എ1161
എഡിറ്റര്‍
Wednesday 27th November 2013 10:43pm

micromax2

കാന്‍വാസ് എച്ച്.ഡിയുടെ പിന്‍ഗാമിയായ കാന്‍വാസ് എച്ച്.ഡിഎ1161 മൈക്രോമാക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. 14,299 രൂപ വിലമതിക്കുന്ന കാന്‍വാസ് എച്ച്.ഡിഎ1161 നെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ഇ-ബേയില്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ്4.1.2 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ കാന്‍വാസ് എച്ച്.ഡി യെപ്പോലെതന്നെ ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്വല്‍ സിം സൗകര്യവുമുണ്ട്.

720 ഗുണം 1280പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് കാന്‍വാസ് എച്ച്.ഡി എ1161 ന്റേത്. 2മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ, 4എക്‌സ് സൂം-എല്‍.ഇ.ഡ് ഫ്‌ലാഷ് എന്നിവയോട് കൂടിയ 8മെഗാപിക്‌സെല്‍ റിയര്‍ ഷൂട്ടര്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് , കണക്ടിവിറ്റി ഓപ്ഷന്‍സായ ബ്ലൂടൂത്ത്, വൈ-ഫൈ, ജി.പി.ആര്‍.എസ്, എഡ്ജ്, 3ഝി തുടങ്ങിയ സൗകര്യങ്ങളും ഈ ഡിവൈസില്‍ ലഭ്യമാണ്.

കാന്‍വാസ് എച്ച്.ഡി യില്‍ നിന്ന് പ്രകടമായ ഒരുപാട് മാറ്റങ്ങളൊന്നും പിന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന കാന്‍വാസ് എച്ച്.ഡിഎ1161 നില്ല. ബാറ്ററി കപ്പാസിറ്റിയെക്കുറിച്ച് കാന്‍വാസ് എച്ച്.ഡി  എ1161 പരാമര്‍ശിക്കാത്തതാകും രണ്ടു മൊബൈലുകളും തമ്മിലുള്ള ഏക വ്യത്യാസം.

ഈ ഡിവൈസിന് മുമ്പത്തേതിനെ അപേക്ഷിച്ച് ലാര്‍ജര്‍ ബാറ്ററി കപ്പാസിറ്റിയായിരിക്കുമെന്നാണ് സൂചന. കാന്‍വാസ് എച്ച്.ഡി യെ ഈ മാസം ആദ്യമാണ് മൈക്രോമാക്‌സ് രംഗത്തിറക്കിയത്.

Advertisement