എഡിറ്റര്‍
എഡിറ്റര്‍
4.5ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ മൈക്രോമാക്‌സ് ബോള്‍ട്ട് എ66 ഔദ്യോഗിക സൈറ്റില്‍ ലിസ്റ്റ് ചെയ്തു
എഡിറ്റര്‍
Saturday 11th January 2014 1:37pm

micromax

മൈക്രോമാക്‌സിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ബഡ്ജറ്റ് സ്മാര്‍ട്‌ഫോണായ ബോള്‍ട്ട് എ66 കമ്പനി സൈറ്റില്‍ പട്ടികപ്പെടുത്തി.

ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലി ബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. റെഗുലര്‍ സിം സൈസിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ ആണിതിലുള്ളത്.

480 ഗുണം 854 പിക്‌സെല്‍ റെസൊല്യുഷനോട് കൂടിയ 4.5 ഇഞ്ചിന്റെ ഡിസ്പ്‌ളേയുള്ള ഫോണില്‍ 512 എംബിയുടെ റാം ആണുള്ളത്.

മൈക്രോ എസ്ഡി കാര്‍ഡിലൂടെ 32 ജിബി വരെ വികസിപ്പിക്കാവുന്ന 512 എംബിയുടെ ഇന്‍ബില്‍ട് സ്‌റ്റോറേജ് ആണ് ഫോണിലുള്ളത്. ഫ്‌ലാഷിനോട് കൂടിയ 2 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയുള്ള ഫോണില്‍ 1500mAhന്റെ ബാറ്ററിയാണുള്ളത്.

ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി, ജിപിആര്‍ എസ്, EDGE, 3G തുടങ്ങിയവയാണ് ബോള്‍ട്ട് എ66ലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

ഹൈക്, ഒപെറാ, സ്പള്‍, ഗെയിം ഹബ്, കിംഗ് സോഫ്റ്റ്് ഓഫീസ്, എം ലൈവ് തുടങ്ങിയവയാണ് ഫോണില്‍ ലഭ്യമാകുന്ന ആപ്‌സ്. ഈ മാസം ആദ്യം മൈക്രോമാക്‌സ് രണ്ട് പുതിയ ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു.

ബോള്‍ട്ട് എ28, ബോള്‍ട്ട് എ59 എന്നിവയായിരുന്നു അവ. യഥാക്രമം 3,674ഉം 4,542 ഉം രൂപയായിരുന്നു ഫോണുകള്‍ക്ക്.

Advertisement