മൈക്രോമാക്‌സ് A110Q വിപണിയിലേക്ക്
Big Buy
മൈക്രോമാക്‌സ് A110Q വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 3:22 pm

[]മൈക്രോമാക്‌സ് കാന്‍വാസ് 2 വിന്റെ വിജയത്തിന് ശേഷം മൈക്രോമാക്‌സ് മൈക്രോമാക്‌സ് A110Q കാന്‍വാസ് 2 അവതരിപ്പിച്ചു. 12,100 രൂപയാണ് ഫോണിന്റെ വില.

1.2 GHz കോഡ് കോര്‍ പ്രൊസസറും 1 GB റാമുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. കാന്‍വാസ് 2 പ്ലസില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. []

5 ഇഞ്ച് ഐ പി എസ് ഡിസ്‌പ്ലേയും 480*554 പിക്‌സല്‍ റെസല്യൂഷനും ഫോണിനുണ്ട്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ് ഡ്യൂവല്‍ എല്‍ ഇ ഡി ഫഌഷും ഓട്ടോ ഫോക്കസും ക്യാമറയുടെ പ്രത്യേകതയാണ്. മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലാണ്.

മൈക്രോമാക്‌സ് A110Q ല്‍ 4 GB ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 GB വരെയായി ഉയര്‍ത്താം. 2,000 mAH ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്. സ്റ്റാന്‍ഡ് ബൈ ടൈം 280 മണിക്കൂറും ടോക്ക് ടൈം ആറ് മണിക്കൂറുമാണ്.