എഡിറ്റര്‍
എഡിറ്റര്‍
പരിശീലകന്‍ മിക്കി ആര്‍തറിനെ ഓസ്‌ട്രേലിയ പുറത്താക്കി
എഡിറ്റര്‍
Monday 24th June 2013 12:17pm

mickey-arthur

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നു മിക്കി ആര്‍തറിനെ പുറത്താക്കി. മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഡാരന്‍ ലേമാന്‍ പരിശീലക സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.

ആഷസ് പരമ്പര ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കയാണ് ഈ നടപടി. ജൂലൈ 10-ന് ട്രെന്റ്ബ്രിഡ്ജിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്.

Ads By Google

ആര്‍തറിന്റെ കീഴില്‍ ടീമിനേറ്റ തിരിച്ചടികളാണ് ക്രിക്കറ്റ് ഓസ്‌ടേലിയയെ മിക്കി ആര്‍തറിനെ പുറത്താക്കാന്‍ പ്രേരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയ ക്കാരനല്ലാത്ത ആദ്യ കോച്ചായ ആര്‍തറിന്റെ കരാര്‍ കാലാവധി 2015 മാര്‍ച്ച് വരെയുള്ളപ്പോഴാണ് ഈ പുറത്താക്കല്‍.

ഇന്ത്യയില്‍ നടന്ന പരമ്പരയ്ക്കിടെ ഷെയ്ന്‍ വാട്‌സണ്‍, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ ജോണ്‍സണ്‍, ഉസ്മാന്‍ ഖ്വാജാ എന്നിവരെ   അച്ചടക്കരാഹിത്യം ആരോപിച്ച് ആര്‍തര്‍ മൂന്നാം ടെസ്റ്റില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു.

ഇന്ന് ബ്രിസ്‌റ്റോളില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് എക്‌സിക്ക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് തീരുമാനത്തേക്കുറിച്ച് വിശദീകരിക്കും.

2011-ലെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 3-1 ന് പരാജയപ്പെട്ടപ്പോഴാണ് ദക്ഷിണാഫ്രിക്കകാരനായ ആര്‍തര്‍ പരിശീലകനായി ചുമതലയേറ്റത്.

45-കാരനായ ആര്‍തര്‍ ഓസ്‌ട്രേലിയയില്‍ ആദ്യ പരമ്പര വിജയം നേടിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ  പരിശീലകനായിരുന്നു.

സ്ഥാനമേറ്റ സമയത്ത് ഓസ്‌ട്രേലിയ ആര്‍തറുടെ കീഴില്‍ ചില വിജയങ്ങളൊക്കെ നേടിയിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ഇന്ത്യയോട് ടെസ്റ്റ് പരമ്പരയില്‍ 4-0 നേറ്റ പരാജയവും ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ റൗണ്ട് പുറത്താകലുമൊക്കെ ആര്‍തറിന് തിരിച്ചടിയായി

Advertisement