എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച് മിഷേലിന്റെ ദീപാവലി ആഘോഷം
എഡിറ്റര്‍
Wednesday 6th November 2013 12:46pm

Michelle-Obama

വാഷിങ്ടണ്‍:  ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്തായിരുന്നു യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ ##മിഷേല്‍ ഒബാമയുടെ ദീപാവലി ആഘോഷം.

യു.എസിലെ ചില സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു മിഷേലിന്റെ ആഘോഷം.

വൈറ്റ് ഹൗസില്‍ എല്ലാ വര്‍ഷവും ദീപാവലി ആഘോഷിക്കാറുണ്ട്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരേയും ഇന്ത്യന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥരേയും സ്വീകരിക്കുന്നതിനായാണ് ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതെന്നാണ് മിഷേല്‍ പറയുന്നത്.

Advertisement