എഡിറ്റര്‍
എഡിറ്റര്‍
കാമുകിയെ ഒപ്പം കൂട്ടാതെ ഫെല്‍പ്‌സ് ലോകപര്യടനത്തില്‍ !
എഡിറ്റര്‍
Wednesday 15th August 2012 9:51am

ലണ്ടന്‍: ഒളിമ്പിക്‌സ് മാമാങ്കം അവസാനിച്ചു. റെക്കോഡുകളും മെഡലുകളും നേടി, ഇനി വേണ്ടത് അല്പം വിശ്രമവും ഉല്ലാസവുമാണ്.- പറയുന്നത് മറ്റാരുമല്ല നീന്തല്‍കുളത്തിലെ ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്‌സ്.

Ads By Google

ലണ്ടനിലെ ആരവങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലോകപര്യടനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഫെല്‍പ്‌സ്. ഒളിമ്പിക്‌സ് മത്സരങ്ങളോട് വിടപറയുന്ന താന്‍ ഇനി ലോക പര്യടനത്തിനായി പുറപ്പെടുകയാണെന്ന് ഒളിമ്പിക്‌സ് വേദിയില്‍ വെച്ചുതന്നെ ഫെല്‍പ്‌സ് പ്രഖ്യാപിച്ചിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങില്‍ ഫെല്‍പ്‌സിന്റെ അസാന്നിധ്യവും ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫെല്‍പ്‌സും അടുത്ത കൂട്ടുകാരും മാലിദ്വീപില്‍ അവധിക്കാലം തിമിര്‍ത്ത് ആഘോഷിക്കുന്ന ചിത്രങ്ങള്‍ ‘ഡെയ്‌ലി മെയ്ല്‍’ ദിനപത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫെല്‍പ്‌സിനൊപ്പം കാമുകിയും മോഡലുമായ മെഗാന്‍ റോസ് ഇല്ല. ലോകം ചുറ്റിക്കാണുമ്പോള്‍ കൂടെ സുഹൃത്തുക്കള്‍ മാത്രം മതിയെന്നായിരുന്നു ഫെല്‍പ്‌സിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജനുവരി മുതല്‍ ലോസേഞ്ചല്‍സ് കാരിയായ മെഗാന്‍ റോസും ഫെല്‍പ്‌സും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. ഒളിമ്പിക്‌സ് അടുത്തതിനാല്‍ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ ഇരുവരും പ്രണയം മറച്ചുവയ്ക്കുകയായിരുന്നു.

ഒളിമ്പിക്‌സ് മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ഫെല്‍പ്‌സും റോസും കഴിഞ്ഞ ആറുമാസമായി തമ്മില്‍ കണ്ടിരുന്നില്ല. ഫെല്‍പ്‌സ് ഒരു നായ്ക്കുട്ടിയെപ്പോലെ റോസിന്റെ പിന്നാലെ നടക്കുകയാണെന്ന് അടുത്ത സുഹൃത്തുക്കളിലൊരാള്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഒമാഹയില്‍ നടന്ന ഒളിമ്പിക് ട്രയല്‍സുകളില്‍ ഫെല്‍പ്‌സിനുവേണ്ടി ആര്‍പ്പുവിളിക്കാന്‍ റോസുണ്ടായിരുന്നെങ്കിലും പ്രണയ രഹസ്യം ആര്‍ക്കും പിടികിട്ടിയിരുന്നില്ല.

Advertisement