‘മൈക്കല്‍ ജാക്‌സണ്‍സ് ഓട്ടോപ്‌സി’ എന്ന പേരില്‍ ഡിസ്‌കവറി ചാനല്‍ നടത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജാക്‌സന്റെ ആരാധര്‍ രംഗത്ത്. ജാക്‌സന്റെ മരണശേഷ വന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളുടേയും കോടതി രേഖകളുടേയും അടിസ്ഥാനത്തിലാണ് ഷോ നടത്തുന്നത്.

ജാക്‌സന്റെ വഴിവിട്ട ജീവിതത്തെ തുറന്നുകാട്ടുന്നതാണ് ഈ പരിപാടി. ജാക്‌സന്റെ മരണത്തെക്കുറിച്ച് നിലനില്ക്കുന്ന ഊഹാപോഹങ്ങള്‍, മയക്കുമരുന്ന് അഡിക്ഷന്‍, ജാക്‌സന്റെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൂടെ ഷോ പുരോഗമിക്കുന്നു.

Subscribe Us:

ഡിസ്‌കവറി ചാനല്‍ ഈ അധാര്‍മിക ഡോക്യമെന്ററി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ജാക്‌സന്റെ ആരാധകര്‍ പരാതി നല്‍കിയിരിക്കുകയാണ്.