വാഷിംങ്ടണ്‍: പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ ‘ബാഡ്’ കൈയ്യുറ വിറ്റത് 330,000 ഡോളറിന്. അമേരിക്കിയിലെ ജാവേര്‍ഹില്‍സില്‍ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് ജാക്‌സന്റെ കൈയ്യുറ വിറ്റത്.

1980കളിലെ ബാഡ് പര്യടനത്തിനിടെ ജാക്‌സന്‍ അണിഞ്ഞ കൈയ്യുറയാണിത്. ജാക്‌സന്റെ കൈയ്യോപ്പുള്ള ജാക്കറ്റ് 96,000 ഡോളറിനും തൊപ്പി 72,000ഡോളറിനും വിറ്റു.

ലോക പ്രശസ്തരുടെ സ്മരണാര്‍ഹ വസ്തുക്കള്‍ ലേലം ചെയ്തതില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ തലച്ചോറിന്റെ എക്‌സറേയും മര്‍ലിന്‍ മണ്‍റോയുടെ മരുന്നു കുപ്പിയും ഉണ്ടായിരുന്നു.