എഡിറ്റര്‍
എഡിറ്റര്‍
മൈക്കില്‍ ക്ലാര്‍ക്ക് പൂനെ വാരിയേഴ്‌സില്‍
എഡിറ്റര്‍
Friday 16th March 2012 9:34am

പൂനെ: ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഐപിഎല്‍ അഞ്ചാം സീസണില്‍ പൂനെ വാരിയേഴ്‌സിന് വേണ്ടി കളിക്കും. ക്ലാര്‍ക്ക് ടീമിലെത്തിയേക്കുമെന്ന് നായകന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ക്ലാര്‍ക്കുമായി ചര്‍ച്ച തുടരുകയാണ്. ഐപിഎല്ലിലെ അവസാന എട്ട് മത്സരങ്ങള്‍ക്ക് ക്ലാര്‍ക്കിനെ ലഭിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ടീമിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഗാംഗുലി പറഞ്ഞു.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേ രണ്ടു മത്സരം വീതവും ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നിവര്‍ക്കെതിരേ ഓരോ മത്സരവും ക്ലാര്‍ക്ക് കളിച്ചേക്കും. 2011 ജനുവരിയില്‍ ക്ലാര്‍ക്ക് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്നും ക്ലാര്‍ക്ക് വിരമിച്ചിരുന്നു.

അടുത്തമാസം ഓസ്‌ട്രേലിയയുടെ വെസ്റ്റിന്‍ഡീസ് പര്യടനം നടക്കുന്നതിനാല്‍ തന്നെ  ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളിലും ക്ലാര്‍ക്കിന് കളിക്കാനാവില്ല. ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ന് കിംഗ്സ്റ്റണില്‍ തുടക്കം കുറിക്കും.  ഏപ്രില്‍ 27-നാണ് പരമ്പര അവസാനിക്കുന്നത്. 27ന് ശേഷം പൂനെ വാരിയേഴ്‌സിന് ഏഴ് പ്രാഥമിക റൗണ്ട് മത്സരങ്ങളുണ്ട്.

Advertisement