എഡിറ്റര്‍
എഡിറ്റര്‍
ഷുമാക്കറിന്റെ 45 ാം പിറന്നാള്‍ കോമയില്‍
എഡിറ്റര്‍
Friday 3rd January 2014 1:20pm

shumi

പാരിസ്: ഫോര്‍മുല വണ്‍ താരമായ മൈക്കല്‍ ഷുമാക്കര്‍ ഏറെ ആഘോഷിക്കേണ്ട ഒരു ദിനമായിരുന്ന കടന്ന് പോയത്. തന്റെ 45 ാം പിറന്നാള്‍.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം പിറന്നാള്‍ ഒരാഘോഷമാക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ അപകടം ഷുമാക്കറിനെ തേടിയെത്തത്. ഒരു നിയോഗം പോലെ ഷുമാക്കര്‍ പോലുമറിയാതെ ആ പിറന്നാള്‍ ദിനം കടന്നു പോയി.

എങ്കിലും ഈ അവസ്ഥയിലും ഷുമാക്കറിന് പിന്തുണയും സ്‌നേഹവുമായി വന്ന ആരാധകരോട് നന്ദി പറയാന്‍ അദ്ദേഹത്തിന്റെ കുടംബം മറന്നില്ല.

വിധിക്ക് മുന്നില്‍ അത്ര പെട്ടെന്നൊന്നും കീഴടങ്ങുന്ന പോരാളിയല്ല ഷുമാക്കര്‍ എന്ന് ബന്ധുക്കള്‍ കുറിപ്പിലൂടെ അറിയിച്ചു

ഷൂമാക്കര്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

ഫ്രാന്‍സിലെ മെരിബെലിലുണ്ടായ അപകടത്തില്‍ തലയ്ക്കാണ് പരിക്കേറ്റത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അപകടം സംഭവിച്ച ഉടന്‍ ഗ്രെനോബിള്‍ സര്‍വകലാശാലാ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

Advertisement