സുസൂക്ക: ഏഴ് തവണ ഫോര്‍മുല വണ്‍ കാറോട്ട ജേതാവായ മൈക്കല്‍ ഷൂമാക്കര്‍ വിരിമിക്കാനൊരുങ്ങുന്നു.

ഈ വര്‍ഷം അവസാനത്തോടെയാവും ഷൂമാക്കര്‍ വിരമിക്കുക. ‘ 2012 അവസാനത്തോടെ വിരമിക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുഡ് ബൈ പറയാന്‍ സമയമായെന്നാണ് തോന്നുന്നത്.

Ads By Google

കൂടുതല്‍ കരുത്തോടെ ഇനിയും എനിക്ക് മത്സരരംഗത്ത് തുടരാമെന്നാണ് കരുതുന്നതെങ്കിലും എന്നെന്നേക്കുമായി ഞാന്‍ വിടപറയുകയാണ്.’ ഷൂമാക്കര്‍ പറഞ്ഞു.

91 റേസിങ്ങുകളിലാണ് ഷൂമാക്കര്‍ ഇതുവരെ പങ്കെടുത്തത്. ഏഴ് തവണ ലോക ചാമ്പ്യനായി. 1991 ലാണ് ഷൂമാക്കര്‍ ആദ്യമായി മത്സരരംഗത്തെത്തുന്നത്.