എഡിറ്റര്‍
എഡിറ്റര്‍
ഷുമാക്കര്‍ തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷയെന്ന് വക്താവ്
എഡിറ്റര്‍
Saturday 18th January 2014 10:29am

shumi

ഗ്രിനോബിള്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ നില പഴയ പോലെ തന്നെ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ വക്താവ്  സാബിന്‍ കേം അറിയിച്ചു.

അദ്ദേഹത്തിന്റെ നില പഴയപടി തുടരുകയാണ്. എന്നാല്‍ അദ്ദേഹം ഒരിക്കലും കോമയില്‍ നിന്നും ഉണരില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കേം വ്യക്തമാക്കി.

ഷുമാക്കറിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. എന്നിരുന്നാലും ഡോക്ടര്‍മാര്‍ മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്.

അദ്ദേഹത്തിന്റെ കുടുംബവും ഒപ്പം ആരാധകരും ഷുമാക്കര്‍ തിരിച്ചുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്. നിലവിലെ ചികിത്സയില്‍ അദ്ദേഹത്തിന്റെ കുടുംബം സംതൃപ്തരാണെന്നും സാബിന്‍ കേം പറഞ്ഞു.

ഫ്രാന്‍സിലെ മെരിബെലിലുണ്ടായ അപകടത്തില്‍ തലയ്ക്കാണ് ഷുമാക്കറിന് രിക്കേറ്റത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അപകടം സംഭവിച്ച ഉടന്‍ ഗ്രെനോബിള്‍ സര്‍വകലാശാലാ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

1991ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രിയിലൂടെയാണ് ഷുമാക്കര്‍ അരങ്ങേറ്റം കുറിച്ചത്. 2007ല്‍ വിരമിച്ചെങ്കിലും 2010ല്‍ വീണ്ടും തിരിച്ചെത്തി. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാതെ 2012ല്‍ വീണ്ടും ട്രാക്കിനോട് വിടപറഞ്ഞു.

Advertisement