എഡിറ്റര്‍
എഡിറ്റര്‍
ലോട്ടസിന് വേണ്ടി മത്സരിക്കണമെന്ന ആവശ്യം ഷൂമാക്കര്‍ നിരസിച്ചു
എഡിറ്റര്‍
Thursday 14th November 2013 12:17pm

Michael-Schumacher

ബെര്‍ലിന്‍: വിരമിച്ച ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ലോട്ടസിലേക്കുള്ള ക്ഷണം നിരസിച്ചു. ഈ സീസണിലെ അവസാന രണ്ട് റേസുകള്‍ ഡ്രൈവ് ചെയ്യാനുള്ള ക്ഷണമാണ് ഷൂമാക്കര്‍ നിരസിച്ചത്.

ലോട്ടസിന്റെ താരം കിമി റെയ്‌കോനെന്റെ അഭാവത്തിലാണ് ഷൂമാക്കറിനെ ടീം ക്ഷണിച്ചത്. ഏഴ് തവണ ഫോര്‍മുല വണ്‍ ജേതാവാണ് ഷൂമാക്കര്‍. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്നു ഷൂമാക്കര്‍ റേസിങ്ങില്‍ നിന്നും വിരമിച്ചത്.

പുറം വേദനയെ തുടര്‍ന്നുളള ശസ്ത്രക്രിയയാണ് റെയ്‌കോന് അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. യു.എസ്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

റെയ്‌കോന്റെ  അടുത്ത സീസണ്‍ ഫെറാരിക്കൊപ്പമാണ്. ഷൂമാക്കര്‍ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ടീമാണ് ഫെറാരി.

Advertisement