ലുസാക്ക: പ്രതിപക്ഷനേതാവ് മിഷേല്‍ സാത സാംബിയയുടെ പുതിയ പ്രസിഡന്റ്. പ്രസിഡന്റ് റുപിയ ബാന്ദയെയാണു സാത്ത പരാജയപ്പെടുത്തിയത്. പാട്രിയോട്ടിക് ഫ്രണ്ട് നേതാവായ എഴുപത്തിനാലുകാരനായ മിഷേല്‍ സാത നാലാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആദ്യമാണ് വിജയം സാതയെ തേടിയെത്തുന്നത്.

150 മണ്ഡലങ്ങളിലെ വോട്ട് എണ്ണിയപ്പോള്‍ സാതയ്ക്ക് 43% വോട്ട് ലഭിച്ചു. മുഖ്യ എതിരാളിയായ നിലവിലെ പ്രസിഡന്റ് രൂപിയ ബാന്ദയ്ക്ക് 36.1% വോട്ടാണ് ലഭിച്ചത്. ശേഷിക്കുന്ന എട്ട് സ്ഥാനാര്‍ഥികള്‍ ബാക്കി വോട്ടുകള്‍ പങ്കിട്ടു. പത്തു പേരാണു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. 52 ലക്ഷം ജനങ്ങള്‍ വോട്ടുപ്പില്‍ പങ്കെടുത്തു. 2008ലെ തെരഞ്ഞെടുപ്പില്‍ ബാന്ദക്കു 40 ശതമാനവും സാത്തയ്ക്കു 38 ശതമാനവും വോട്ടാണു ലഭിച്ചത്.

രൂപിയ ബാന്ദയുടെ മൂവ്‌മെന്റ് ഒഫ് മള്‍ട്ടി പാര്‍ട്ടി ഡെമൊക്രസിയുടെ 20 വര്‍ഷത്തെ ഭരണത്തിനാണ് ഇതോടെ അവസാനമായത്.