ഹാഗേഴ്‌സ്ടൗണ്‍: വിക്കിലീക്‌സ് വെബ്‌സെറ്റിന് അഫ്ഗാന്‍ യുദ്ധ രഹസ്യങ്ങല്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റം ആരോപിക്കപ്പെട്ട ബ്രാഡ്‌ലി മാനിങിന്റെ കോടതി ചെലവുകളിലേക്ക് ഓസ്‌കാര്‍ ജേതാവായ സിനിമാസംവിധായകന്‍ മൈക്കല്‍ മൂര്‍ 5,000 ഡോളര്‍ നല്‍കുന്നു.

മാനിങ് ചെയ്തിരിക്കുന്നത് ധീരമായ കാര്യമാണ്. ദേശഭക്തിയുള്ള ഒരാള്‍ മാത്രമേ അതു ചെയ്യു. എന്നാല്‍ ഇതിനെ യുദ്ധകുറ്റമെന്നേ പറയു. അത് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

കുറ്റം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ 22 കാരനായ 52 വര്‍ഷം തടവുശിക്ഷ ലഭിക്കും. ഇറാഖില്‍ ഇന്റലിജന്‍സ് അനലിസ്റ്റായി ജോലി നോക്കുമ്പോഴാണ് അതിവ രഹസ്യസ്വഭാവമുള്ള യുദ്ധരഹസ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മധ്യവര്‍ത്തി മുഖാന്തിരം വിവരങ്ങള്‍ വിക്കീലീക്ക്‌സിന് കൈമാറിയതെന്നാണ് ബ്രാഡ്‌ലി മാന്നിങിനെതിരായ ആരോപണം.
2007ല്‍ അമേരിക്കയുടെ അപാച്ചേ ഹെലികോപ്ടര്‍ ആക്രമണത്തില്‍ റോയിറ്റേഴ്‌സിന്റെ ഫോട്ടോഗ്രാഫറടക്കം 11 പേര്‍കൊല്ലപ്പെട്ട വിവരങ്ങളും വീഡിയോ ചിത്രങ്ങളും ചോര്‍ത്തിനല്‍കിയതിനാണ് മാനിങ് പിടിയിലായത്. ഏപ്രില്‍ മാസം ഈ വീഡിയോ വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് പുറത്തു വിട്ടിരുന്നു.

മൈക്ക് ഗൊലൂസക്കിയാണ് ബ്രാഡ്‌ലി മാനിങ് സപോര്‍ട്ട് നെറ്റ്‌വര്‍ക്ക് രൂപീകരിച്ചത്. മനിങിന് വേണ്ടി സിവിലിയന്‍ ഡിഫന്‍സ് അറ്റോര്‍ണിയെ നിയമിക്കാന്‍ ഈ തുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.