ന്യൂയോര്‍ക്ക്: 50വര്‍ഷത്തിനിടയിലെ ആഗോള സംഗീതപ്രതിഭാസമായി വിഖ്യാത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണെ തിരഞ്ഞെടുത്തു.

സി എന്‍ എന്‍ ആഗോളതലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ 15,000 പേര്‍ പങ്കെടുത്തു. ഇന്ത്യയുടെ ആശാ ഭോസ്‌ലേക്ക് നീണ്ടപട്ടികയില്‍ 20ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അനശ്വര ഗായകരായ എല്‍വിസ് പ്രസ്‌ലി, ബോബ് മെര്‍ലി, ബീറ്റല്‍സ്, ലെസ്ലി ചങ്, മഡോണ എന്നിവരാണ് ആദ്യ പത്തില്‍ എത്തിയവര്‍.