എഡിറ്റര്‍
എഡിറ്റര്‍
റഷ്യയുമായി വിവരങ്ങള്‍ പങ്കുവെച്ചെന്നാരോപണം; യു.എസ് സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു
എഡിറ്റര്‍
Tuesday 14th February 2017 11:58am

flynn

 

വാഷിങ്ടണ്‍:  റഷ്യന്‍ ഉദ്യോഗസ്ഥരുമായി അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചെന്ന ആരോപണത്തില്‍ അമേരിക്കന്‍ ദേശീയ ഉപദേഷ്ടാവ് മൈക്കല്‍  ഫഌന്‍ രാജിവെച്ചു. ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് റഷ്യന്‍ നയതന്ത്ര പ്രതിനിധിയുമായി അമേരിക്കന്‍ രഹസ്യങ്ങള്‍ പങ്കുവെച്ചന്നാണ് ആരോപണം.

റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലയേവിന് വിവരങ്ങളുമായാണ് ഫഌന്‍ ബന്ധം പുലര്‍ത്തിയത്. ഫഌന്നിനെതിരെ
യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഫഌന്‍ കൈമാറിയതെന്നാണ് ആരോപണം. എന്നാല്‍ തന്റെ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് മൈക്കല്‍ ഫഌന്നിന്റെ വിശദീകരണം. വിവാദമുണ്ടായതില്‍ ഫഌന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.


Read more: ശശികലയ്ക്ക് തിരിച്ചടി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവ്‌


തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ശക്തമായി ട്രംപിനെ പിന്തുണച്ചിരുന്നയാളാണ് ഫഌന്‍. നേരത്തെ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവിയായിരുന്നു മൈക്കല്‍ ഫഌന്‍. ഒബാമ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ഫഌന്‍.

കെയ്ത് കെല്ലോഗിനെയായിരിക്കും ഫഌന്നിന് പകരം സുരക്ഷാ ഉപദേഷ്ടാനുക. നിലവില്‍ വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗണ്‍സില്‍ ചീഫ് ഓഫ് സ്റ്റാഫ് ആണ് കെല്ലോഗ്.

Advertisement