എഡിറ്റര്‍
എഡിറ്റര്‍
നാണംക്കെട്ട ഏര്‍പ്പാട്; വിരാട് കോഹ്‌ലിയെ ട്രംപിനോട് ഉപമിച്ച ഓസീസ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം
എഡിറ്റര്‍
Wednesday 22nd March 2017 8:38pm

ധര്‍മ്മശാല: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച ഓസീസ് മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലാര്‍ക്ക് രംഗത്ത്. ഓസീസ് മാധ്യമങ്ങളുടെ ഉപമ ശുദ്ധ അസംബദ്ധമാണെന്നായിരുന്നു ക്ലര്‍ക്കിന്റെ വിമര്‍ശനം.

കോഹ് ലിയെ ട്രംപുമായി താരതമ്യം ചെയ്യുന്നത് തീര്‍ത്തും നാണം കെട്ട ഏര്‍പ്പാടാണെന്നും അതിനും മാത്രം എന്താണ് വിരാട് ചെയ്തതെന്നും ക്ലര്‍ക്ക് ചോദിക്കുന്നു. വിരാട് ചെയ്തതുതന്നെയാണ സ്മിത്ത് ചെയ്തതെന്നും ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു.

ഓസീസ് ജനത കോഹ്‌ലിയെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഒന്നോ രണ്ടോ മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും ക്ലര്‍ക്ക് പറഞ്ഞു.

ഷോള്‍ഡറിന് പരുക്കേറ്റിട്ടും കളിക്കാന്‍ തീരുമാനിച്ച വിരാടിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അഭിനന്ദനാര്‍ഹമാണെന്നും ഓസീസ് ഇതിഹാസം കൂട്ടിചേര്‍ത്തു.


Also Read: നിലപാടില്‍ വിയോജിപ്പ്; കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു


കോഹ്‌ലി ടഫായ താരമാണെന്നും ഒന്നാം നമ്പറാകാന്‍ ടഫ് ആയേ മതിയാകൂ ചാമ്പ്യന്മാരുടെ കളിയെന്നും അത്തരത്തിലായിരിക്കുമെന്നും ക്ലര്‍ക്കും പറഞ്ഞു. നേരത്തെ ഓസീസ് മാധ്യമങ്ങളെ വിമര്‍ശിച്ച് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെയും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തെത്തയിരുന്നു.

മൂന്ന് ടെസ്റ്റുകള്‍ പിന്നീടുമ്പോള്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര വിവാദങ്ങളുടേയും മത്സരവേദിയായി മാറിയിരിക്കുകയാണ്. കളിക്കളത്തിനു പുറത്തേക്കും വിവാദം നീണ്ടതോടെ ധര്‍മ്മശാലയിലെ അവസാന ടെസ്റ്റില്‍ ജയിക്കേണ്ടത് ഇരു ടീമിനും അനിവാര്യമായി മാറിയിരിക്കുകയാണ്.

Advertisement