എഡിറ്റര്‍
എഡിറ്റര്‍
മിയ ഖലീഫ മലയാളത്തിലേക്കില്ല; സംവിധായകന്റെ വാദങ്ങള്‍ പൊളിയുന്നു
എഡിറ്റര്‍
Wednesday 1st November 2017 5:58pm

 

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള ചലച്ചിത്ര രംഗത്ത് ചര്‍ച്ചയായ വിഷയമായിരുന്നു പോണ്‍ സ്റ്റാര്‍ മിയ ഖലീഫയുടെ മലയാളത്തിലെ അരങ്ങേറ്റം. ഒമര്‍ ലുലു ചിത്രത്തിലൂടെ താരം മലയാളത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത ഒമര്‍ ലുലു തന്നെയായിരുന്നു പുറത്തുവിട്ടത്.


Also Read: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ വേണം: സുപ്രീംകോടതി


എന്നാല്‍ സംവിധായകന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയാ ഖലീഫയുടെ പ്രതിനിധികള്‍. തന്റെ ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ മിയയും എത്തുമെന്ന് ഒമര്‍ ലുലു പറഞ്ഞതായി മാതൃഭൂമി ഡോട്ട്‌കോമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും പ്രധാന്യത്തോടെ തന്നെ മിയ ഖലീഫയുടെ മലയാള അരങ്ങേറ്റ വിവരം വാര്‍ത്തയാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകന്റെ വാദങ്ങള്‍ നിഷേധിച്ച് മിയയുടെ പ്രതിനിധികള്‍ രംഗത്തെത്തിയത്. എന്റര്‍ടെയിന്‍മെന്റ് ന്യൂസായ ‘ബോളിവുഡ് ലൈഫാ’ണ് മിയയുടെ വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചതായി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മിയ ഖലീഫ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അവരോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ചങ്ക്‌സ് 2 വില്‍ ക്യാരക്ടര്‍ റോളിലാകും മിയയെത്തുകയെന്നും ഗാനവും ഉണ്ടാകുമെന്നുമായിരുന്നു നേരത്തെ ഒമര്‍ ലുലു പറഞ്ഞിരുന്നത്.


Dont Miss: മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലിമരക്കാരാകും; ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍


പ്രൊജക്ടിനോട് മിയ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ പറഞ്ഞെങ്കിലും ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോണ്‍ സ്റ്റാറെന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മിയ ഖലീഫ.

Advertisement