തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എം.ഐ ഷാനവാസ് എം.പി.

അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ് സെന്‍കുമാറെന്നും മതസ്പര്‍ധ വളര്‍ത്തുന്നതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു. സംഘപരിവാറിന് വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനയിറക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.


Dont Miss ‘പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ഉണരണം; ഗുജറാത്തിലെ ഹിന്ദുക്കളെ പോലെ മറുപടി നല്‍കണം’; വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി എം.എല്‍.എ, വീഡിയോ


ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നായിരുന്നു ടി.പി സെന്‍കുമാറിന്റെ വാദം. മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ വാദം.