Administrator
Administrator
അമിതാഭ് ബച്ചന്‍ : സി പി ഐ എം തീരുമാനം സ്വാഗതാര്‍ഹം
Administrator
Friday 19th March 2010 4:23pm

കോഴിക്കോട്: അമിതാഭ് ബച്ചന്‍ കേരളാ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാവേണ്ടെന്ന സി പി ഐ എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് എം പി എം ഐ ഷാനവാസ്.

രാജ്യം മുഴുവന്‍ അറിയപ്പെടുന്ന കലാകാരനാണ് അമിതാഭ് ബച്ചന്‍ എന്നത് ശരിയാണ്. എന്നാല്‍ നരേന്ദ്ര മോഡിയെപ്പോലെ ഒരാളെ ബച്ചന്‍ വാഴ്ത്തുന്നത് ശരിയല്ല. ഒരു മതേതര സംസ്ഥാനത്ത് ഇങ്ങനെയുള്ള ഒരാളെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുമ്പോള്‍ കൂടുതല്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement