എഡിറ്റര്‍
എഡിറ്റര്‍
എന്നേയും ലാലിനേയും പിരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്; എം.ജി ശ്രീകുമാര്‍
എഡിറ്റര്‍
Tuesday 14th March 2017 11:02am

മോഹന്‍ലാലും താനും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ ആരൊക്കെ ശ്രമിച്ചാലും തകരാത്ത ബന്ധമാണ് തങ്ങളുടേതെന്നും എം.ജി പറയുന്നു. തമ്മില്‍ വഴക്കുകൂടിയിട്ടുണ്ടെങ്കിലും അതൊന്നും നീണ്ടുപോയിട്ടില്ല.

പണ്ടൊരിക്കല്‍ ഞാനും പ്രിയനും മണിയന്‍പിള്ള രാജുവും ലാലും ഒത്തുകൂടി ഇരുന്ന് സംസാരിക്കുന്നതിനിടെ ഞാനെന്തോ പറഞ്ഞു. അത് ലാലിന് ഇഷ്ടപ്പെട്ടില്ല. പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞ് ലാല്‍ എഴുന്നേറ്റ് പോയി.

ഇന്നത്തെപ്പോലെ വാട്‌സ് ആപ്പും ഫേസ്ബുക്കും ഒന്നും അന്നില്ല. അല്ലെങ്കില്‍ വൈകീട്ട് ഇരുന്ന് മെസ്സേജ് അയക്കമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ലാല്‍ വന്നിട്ട് പറഞ്ഞു. നിങ്ങള്‍ എന്താണ് മിണ്ടാത്തെ? ഞാന്‍ ഉടനെ പറഞ്ഞു. എനിക്ക് പിണക്കമില്ല. ഇവിടെ നിന്ന് എഴുന്നേറ്റ് പോയത് ഞാനല്ലല്ലോ, കുറച്ച് നേരം മിണ്ടാതിരുന്നിട്ട് പിന്നെ ഒന്നു ചിരിച്ചു. അത്രയേയുള്ളൂ ലാലെന്നും എം.ജി പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു എം.ജിയുടെ പരാമര്‍ശം.


Dont Miss മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യണമെന്നില്ല; മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ: വി.എസ് അച്യുതാനന്ദന്‍


ലാലും പ്രിയനും താനും ഒരുമിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും എം.ജി പറയുന്നു. ഗീതാഞ്ജലി പോലുള്ള ചില ചിത്രങ്ങള്‍ ചീറ്റിപ്പോയി. അതോടെ ഞങ്ങള്‍ക്ക് ഒരു കാര്യം മനസിലായി. തട്ടിക്കൂട്ടി പടമെടുത്തിട്ട് കാര്യമില്ലെന്ന് അങ്ങനെയാണ് അല്‍പം സീരിയസായ ഒപ്പം എടുക്കുന്നത്.

ഒപ്പം പ്രിയനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. അതുവരെ കോമഡി സിനിമകളുടെ സംവിധായകനെന്ന് മുദ്രകുത്തപ്പെട്ടിരുന്നു പ്രിയന്‍. വളരെ സീരിയസായ ചിത്രം ഒരുക്കിയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചെറിയ സംശയം തോന്നിയെങ്കിലും തിയേറ്ററിലെത്തിയപ്പോള്‍ ആളുകള്‍ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നും എം.ജി പറയുന്നു.

Advertisement