കൊച്ചി: പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ (70)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗബാധയെത്തുടര്‍ന്ന് ഏഴുദിവസമായി ചികില്‍സയിലായിരുന്നു.

മലയാള സിനിമാസംഗീത ലോകത്തിനും ലളിതഗാന ശാഖക്കും മികച്ച സംഭാവനകള്‍ നല്‍കിയ ആളായിരുന്നു എം ജി രാധാകൃഷ്ണന്‍. ആകാശവാണിയിലെ ലളിഗാനങ്ങളിലൂടെയാണ് രാധാകൃഷ്ണന്‍ സംഗീതലോകത്തെത്തിയത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍മയില്‍ നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ആളായിരുന്നു എം ജി.

1937 ല്‍ ആലപ്പുഴയിലെ ഹരിപ്പാടാണ് എം ജി രാധാകൃഷ്ണന്‍ ജനിച്ചത്. ‘കള്ളിച്ചെല്ലമ’യിലൂടെയാണ് എം ജി രാധാകൃഷ്ണന്‍ സിനിയാരംഗത്തെത്തിയത്. അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അച്ഛനെയാണെനിക്കിഷ്ടം (2001), അനന്തഭദ്രം (2005) എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് തകര, ചാമരം, കാശ്മീരം, കാറ്റുവന്നുവിളിച്ചപ്പോള്‍, അദൈ്വതം, അഗ്നിദേവന്‍, ഞാന്‍ ഏകനാണ്, ഗീതം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചവയാണ്.

പ്രശസ്ത സംഗീതഞ്ജ ഡോ. ഓമനക്കുട്ടിയും പിന്നണിഗായകന്‍ എം ജി ശ്രീകുമാറും സഹോദരങ്ങളാണ്.
മുക്കുറ്റീ…തിരുതാളീ, ഘനശ്യാമസന്ധ്യാ ഹൃദയം,നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍, ഒരുദലം മാത്രം, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ, വരുവാനില്ലാരുമീ വിജനാമെന്‍ വഴി, മധുരം ജീവാമൃത ബിന്ദു, പോരുനീ വാരിളം ചന്ദ്രലേഖേ, സൂര്യകിരീടം, ആകാശദീപങ്ങള്‍ സാക്ഷി, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ എം ജി രാധാകൃഷ്ണന്റെ സംഗീതത്തിലൂടെയാണ് മലയാളികള്‍ ആസ്വദിച്ചത്.

2005 ലെ സംസ്ഥാന അവാര്‍ഡ് നേടിയ എം ജി രാധാകൃഷ്ണന്റെ അനന്തഭദ്രം എന്ന സിനിമയിലെ തിരനുരയും എന്ന ഗാനം >>>