‘വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നയാളാണ് എം.എഫ് ഹുസൈന്‍. 20ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ചിത്രകലയെ ലോകത്തിനുമുന്നിലെത്തിക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ചയാളാണ് ഹുസൈന്‍. ഇന്ത്യന്‍ കലയെയും സംസ്‌കാരത്തെയും അന്തര്‍ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് മാത്രമല്ല ഇന്ത്യയില്‍ തന്നെ പലയാളുകളും ചിത്രകലയെ തിരിച്ചറിഞ്ഞതും അംഗീകരിക്കാന്‍ തുടങ്ങിയതും അതിന്റെ പ്രധാന്യം മനസിലാക്കിയതും ഹൂസൈനിലൂടെയാണ്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചിത്രകലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണ്. ‘

‘അര്‍ഹിക്കുന്ന തലത്തിലുള്ള പരിഗണനയും അഭിനന്ദനവും ഹുസൈന് പലപ്പോഴും ലഭിച്ചിട്ടില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും അദ്ദേഹത്തിനെ ആരാധിക്കുന്നുണ്ട്. ‘

‘അദ്ദേഹം മറ്റ് ചിത്രകാരാല്‍ പ്രചോദിതരാവുകയും മറ്റു ചിത്രകാരന്‍മാര്‍ക്ക് പ്രചോദനമാവുകയും ചെയ്തു. ഇന്നത്തെ തലമുറയിലെ യുവകലാകാരന്‍മാരില്‍ മിക്കയാളുകളും അദ്ദേഹത്താല്‍ പ്രചോദിതരായവരാണ്. തീര്‍ച്ചയായും അദ്ദേഹം പുതിയ തലമുറയ്ക്ക് പ്രചോദനമായിട്ടുണ്ട്.

‘എം.എഫ് ഹുസൈന്‍ ചിത്രകാരനാണ്. ഇന്ത്യന്‍ ചിത്രകാരന്‍. കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍  ഇന്ത്യന്‍ നിറങ്ങളും, ജീവിതവും, സംസ്‌കാരവും നിറഞ്ഞുനില്‍ക്കുന്നതാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ശുദ്ധമായ ഇന്ത്യന്‍ ഹൃദയമാണ്. ‘

<iframe src=’http://www.ndtv.com/common/videos/embedPlayer.php?id=202031&autoplay=0&pWidth=418&pHeight=385&category=embed’ width=’418′  height=’385′ frameborder=’0′ scrolling=’no’ ></iframe>