Categories

എംഎഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു

ന്യൂദല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ദ് ഹിന്ദുവിന് നല്‍കിയ രേഖാചിത്രത്തിനൊപ്പം എഴുതി നല്‍കിയ കുറിപ്പിലാ­ണ് ഹു­സൈന്‍ ഇക്കാര്യം അറിയി­ച്ചത്.

അപേക്ഷ സമര്‍പ്പിക്കാതെ തന്നെ ഹുസൈനോടുള്ള ആദരസൂചകമായാണ് ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കു­ന്നത്. ഖത്തറിലെ രാജകുടുംബം പൗരത്വം വാ­ഗ്­ദാ­നം ചെ­യ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തതിനാല്‍ വിദേശ പൗരത്വത്തിന് അപേക്ഷിക്കുമെന്ന് അദ്ദേ­ഹം പ­റഞ്ഞു.

ഹിന്ദു ദൈ­വങ്ങ­ളെ മോ­ശ­മായി ചി­ത്രീ­ക­രി­ച്ച­ു­വെ­ന്ന­രോ­പിച്ച് സം­ഘ­പ­രി­വാര്‍ ന­ട­ത്തുന്ന ആ­ക്ര­മ­ണങ്ങ­ളെ തു­ടര്‍ന്ന് വര്‍ഷങ്ങളാ­യി പ്ര­വാസി ജീവിതം നയിക്കു­കയാ­ണ് ഹു­സൈന്‍. ഇന്ത്യയിലെ വിവിധ കോടതിക­ളില്‍ 900 കേ­സു­കള്‍ അദ്ദേഹത്തിനെതിരെ­യു­ണ്ട്. നി­രവ­ധി ത­വ­ണ ശ­രീ­രി­ക­മാ­യും ഹു­സൈന്‍ ആ­ക്ര­മി­ക്ക­പ്പെ­ട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലേക്ക് താമസം മാറ്റി­യത്.

ഖത്തര്‍ പൗരത്വത്തിനായി ജന്മനാടിന്റെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖക­ര­മാ­ണെന്ന് ഹുസൈന്‍ പറഞ്ഞു. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അടുത്തു തന്നെ ഹുസൈന്‍ അപേക്ഷ നല്‍കുമെന്നാണ് സൂ­ച­ന ല­ഭി­ക്കു­ന്നത്.

വളരെ അപൂര്‍വ്വമായാണ് വിദേശിക്ക് ഖത്തര്‍ പൗരത്വം ലഭിക്കാറു­ള്ളത്.അദ്ദേഹം ആവിഷ്­കരിച്ച അറബ് നാഗരികതയെക്കുറിച്ചുള്ള പരമ്പര ഖത്തര്‍ ഭരണാധികാരുടെ പത്‌­നി ഷേഖ് മൊസാ ബിന്‍ നാസര്‍ അല്‍ മിസ്‌­നെദ് അടുത്തിടെ പ്രകാശനം ചെ­യ്­തി­രുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രത്യേക മ്യൂസിയത്തില്‍ ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് പൗരത്വവാഗ്ദാനം ലഭിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.