മെക്‌സിക്കോ: 2026 ലെ ലോകകപ്പ് ഫുട്‌ബോളിന് മെക്‌സിക്കോ ആതിഥേയത്വം വഹിക്കും. ഇത് മൂന്നാം തവണയാണ് മെക്‌സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1970 ലും 1986 ലുമാണ് ഇതിന് മുമ്പ് മെക്‌സിക്കോ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.

Ads By Google

മെക്‌സിക്കോയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ജസ്റ്റീനോ കമ്പിയാണ് ഇക്കാര്യം അറിയച്ചത്. മെക്‌സിക്കന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും രണ്ട് തവണ ലോകകപ്പ് വിജയകരമായി നടത്തിയ മെക്‌സിക്കോയ്ക്ക് മൂന്നാമതും അവസരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ജസ്റ്റീന്‍ പറഞ്ഞു.

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, എന്നിവയാണ് രണ്ട് തവണ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച മറ്റ് രാജ്യങ്ങള്‍.