എഡിറ്റര്‍
എഡിറ്റര്‍
ക്യാമ്പസുകളെ ചുവപ്പണിയിക്കാന്‍ മെക്‌സിക്കന്‍ അപാരത ; ട്രെയിലര്‍ കാണാം
എഡിറ്റര്‍
Wednesday 8th February 2017 6:50pm

mexica
കാത്തിരിപ്പിനൊടുവില്‍ ടോവിനോ തോമസ് നായകനാകുന്ന മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രൊമോ വീഡിയോയും ഗാനങ്ങളും സൂചിപ്പിച്ചിരുന്നതു പോലെ അടിമുടി ചുവപ്പായിരിക്കും ചിത്രമെന്ന് ട്രെയിലറും ഉറപ്പ് നല്‍കുന്നു.

മഹാരാജാസ് കോളേജ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രം ക്യാമ്പസ് രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ടോവിനോയുടെ വ്യത്യസ്ത ഗെറ്റപ്പുകളാണ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണം. ടോവിനോയെ കൂടാതെ യുവതാരം നീരജ് മാധവും പ്രധാന വേഷത്തിലെത്തുന്നു ചിത്രത്തില്‍.


Also Read: ‘ എസ്.എഫ്.ഐ വിജയിപ്പിച്ച സമരത്തെ സാമ്പാര്‍ മുന്നണി വീണ്ടും വിജയിപ്പിച്ചു ‘ : സോഷ്യല്‍മീഡിയ ട്രോളുകളില്‍ നിറഞ്ഞ് ലോ അക്കാദമിയിലെ ‘ സമര വിജയം ‘


ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

അനൂപ് കണ്ണന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഏമാന്മാരെ ഏമാന്മാരെ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ 10 ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്.

Advertisement