എഡിറ്റര്‍
എഡിറ്റര്‍
അടിവരുന്നടിവരുന്ന് ഓടോടോട് ; ഒരു മെക്‌സിക്കന്‍ അപാരതയുടെ പുതിയ ടീസര്‍
എഡിറ്റര്‍
Wednesday 1st March 2017 1:13pm

കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മെക്‌സിക്കന്‍ അപാരതയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടൊവീനോ, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് തുടങ്ങിയവരാണ് പുതിയ ടീസറിലും ഉള്ളത്.

ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് ലക്ഷത്തോളം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. കലിപ്പ് കട്ടക്കലിപ്പ് എന്ന ഗാനവുമായി എത്തിയ സിനിമയുടെ ആദ്യ പ്രമോഷണല്‍ വീഡിയോ തന്നെ വലിയ ഹിറ്റായിരുന്നു.

‘ഒരു മെക്‌സിക്കന്‍ അപാരത’യിലെ പ്രണയ ഗാനം ‘ഇവളാരോ’ റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളില്‍ തന്നെ അഞ്ചു ലക്ഷത്തിലധികം വ്യൂസ് നേടിയിരുന്നു. ടോവിനോ തോമസും ഗായത്രി സുരേഷും അഭിനയിച്ച ഈ ഗാനം ഫെബ്രുവരി 22നാണ് മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം നല്‍കിയിരിക്കുന്നു.

ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച ‘ഒരു മെക്‌സിക്കന്‍ അപാരത’യില്‍ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്ദുമാണ്.


Dont Miss നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു 


അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍ നിര്‍മിച്ച ‘ഒരു മെക്‌സിക്കന്‍ അപാരത’ ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കൊളേജില്‍ നിന്നും പ്രീഡിഗ്രി വിഭാഗം വേര്‍പിരിയുന്ന കാലത്തെ കാംപസ് രാഷ്ട്രീയം സത്യസന്ധമായി ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പ്രണയവും നര്‍മവുമൊക്കെ ചേരുന്നുണ്ട്.

വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ നേതാവായി പോളി എന്ന നായകകഥാപാത്രത്തെ ടൊവിനോ തോമസ്സ് അവതരിപ്പിക്കുമ്പോള്‍ എതിര്‍ഗ്രൂപ്പിലെ തലവനായി സ്വന്തം പേരില്‍ രൂപേഷ് പീതാംബരന്‍ പ്രത്യക്ഷപ്പെടുന്നു.

Advertisement