കോട്ടയം: തിരുവനന്തപുരം- മംഗലാപുരം അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ടമായ തിരുവനന്തപുരം- എറണാകുളം റീച്ചിന്റെ ഭൂമി സര്‍വേ നടപടികള്‍ ആരംഭിച്ചു.

ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് ഇതിന്റെ ചുമതല. പദ്ധതിക്കുവേണ്ടി വന്‍ തോതില്‍ ഭൂമി ഏറ്റെടുക്കുമെന്നും വീടുകളും സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ഒഴിപ്പിക്കുമെന്നുമുള്ള ആശങ്കയില്‍ പല സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്.

Ads By Google

എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും വളരെ കുറച്ച് മാത്രം ഭൂമി ആവശ്യമാകുന്ന ഒന്നാണ് അതിവേഗ റെയില്‍ എന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നത് പോലെ നൂറ്‌ കണക്കിനാളുകള്‍ ഒഴിപ്പിക്കപ്പെടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

അതിന് പുറമെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ അടുത്തുള്ള സ്‌റ്റേഷനോട് ചേര്‍ന്ന് താമസിക്കാന്‍ പകരം ഭുമി നല്‍കുമെന്നും അതിവേഗ റെയില്‍ കോറിഡോര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍  ടി. ബാലകൃഷ്ണന്‍ പറഞ്ഞു.