കോഴിക്കോട്: ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങി വെച്ച മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Subscribe Us:

മലയാളി നടിമാരായ റിമാ കല്ലിങ്കലും സജിത മഠത്തിലുമുള്‍പ്പടെയുള്ള താരങ്ങളും ഷാഹിന നഫീസ, അനിലയടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഹാഷ് ടാഗിനൊപ്പം ചേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കു പുറമെ പുരുഷന്മാരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീകള്‍, അവര്‍ നേരിട്ടിരിക്കുന്ന അതിക്രമങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അലൈസയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എത്രത്തോളം ഗൗരവം നിറഞ്ഞ വിഷയമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ അത് ഉപകരിക്കുമെന്നും അലൈസ ട്വീറ്റ് ചെയ്തു.


Also Read:  ‘നിനക്ക് വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘികളെ പറ്റിയെ അറിയു, നല്ല ഉരുക്ക് നട്ടെല്ലുള്ള സഖാക്കളെ പറ്റി അറിയില്ല’; സരോജ് പാണ്ഡെയുടെ വാളില്‍ പൊങ്കാലയിട്ട് മലയാളികള്‍


രാജ്യഭേദമന്യേയാണ് ആളുകള്‍ പ്രതികരിച്ചത്. അനുഭവം തുറന്നു പറഞ്ഞവരില്‍ സെലബ്രിറ്റികളുമുണ്ട്.