ബാംഗ്ലൂര്‍: നോയിഡയില്‍ നിരാശരായ ആരാധകര്‍ക്ക് മുന്‍പില്‍ മെറ്റാലിക്ക ബാംഗ്ലൂരില്‍ അവതരിച്ചു. രാജ്യത്തെ ആദ്യ ലൈവ് പരിപാടിയിലൂടെ മെറ്റാലിക്ക ബാംഗ്ലൂര്‍ കീഴടക്കി. രാത്രി ഏറെ വൈകിയാണ് പരിപാടി തുടങ്ങിയതെങ്കിലും ആരാധകര്‍ ആവേശത്തെടെ കാത്തിരുന്നു.

മെറ്റാലിക്ക വേദിയില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ പരിപാടിയുടെ അവസാനം വരെ ത്രസിച്ച മനസ്സോടെ ജനം ഇരമ്പിയാര്‍ത്തു. ജെയിംസ് ഹെറ്റ്ഫീല്‍ഡ്, കിര്‍ക്ക് ഹമ്മെറ്റ്, ലാര്‍സ് ഉള്‍റിച്ച്, റോബര്‍ട്ട് ട്രുജില്ലോ എന്നിവര്‍ വേദിയില്‍ തകര്‍ത്താടി.

Subscribe Us:

റോക്ക് സംഗീത പ്രേമികളെക്കൊണ്ട് ഇന്നലെ നഗരം നിറഞ്ഞിരുന്നു. പാലസ് ഗ്രൗണ്ടിലേക്ക് യുവതീ യുവാക്കളുടെ ഒഴുക്കായിരുന്നു. അവര്‍ ”മെറ്റാലിക്ക” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. പരിപാടിയുടെ 22,000-ഓളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെറ്റാലിക റോക്ക് ബാന്‍ഡിന്റെ സംഗീത പരിപാടി മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ സംഘാടകര്‍ റദ്ദാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പരിപാടി റദ്ദാക്കിയ സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

malayalam news