പ്രതിഷേധത്തിന്റെ സ്വരമായാണ്  ‘കയോസ്’  എന്ന മെറ്റല്‍ ബാന്‍ഡ് തിരിച്ചു വന്നിരിക്കുന്നത്. രാജ്യത്ത് ഉടനീളം നടന്നു പോന്നിരിക്കുന്ന വര്‍ഗീയ ലഹളകളെ അധിഷ്ട്ടിതമാക്കി നരേന്ദ്ര മോഡിയ്ക്കും ഹിന്ദു ഫാസിസ്റ്റ് സംഘടനകല്‍ക്കുമെതിരെയാണ് കയോസിന്റെ പുതിയ പാട്ട്.

അടുത്ത് റിലീസ് ചെയ്യാന്‍ പോവുന്ന ‘violent redemption’ എന്ന ആല്‍ബത്തിലെ ‘Merchant of death’ എന്ന പാട്ടാണ് കുത്തബുദ്ധീന്‍ അന്‍സാരി എന്ന ഗുജറാത്ത് കലാപത്തിന്റെ ഇരയുടെ ചിത്രവുമായ് കയോസ് പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരം എസ്.ഇ.ടി കോളേജില്‍ ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയ കയോസ് അതിന്റെ സംഗീതത്തിലും രാഷ്ട്രീയത്തിലും ഉള്ള നിലപാടുകളിലൂടെ വേറിട്ട് നില്‍ക്കുന്നു. ഇപ്പോള്‍ പുതിയ ആല്‍ബത്തിലൂടെ ഇന്ത്യന്‍ മെറ്റല്‍ സംഗീതത്തില്‍ അവരുടെതായ ഒരു കാലഘട്ടം സൃഷ്ട്ടിക്കാന്‍ പോവുകയാണ് കയോസ്.

ത്രാഷ് മെറ്റലിലൂടെ കയോസ് തങ്ങളുടെ രാഷ്ട്രീയം വിളിച്ച് പറയുന്നതോടൊപ്പം മെറ്റല്‍ വിമതത്വത്തിനെ സംഗീതം ആണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.