Categories

മെസി തിളങ്ങി: ബാര്‍സക്ക് ജയം

സിയോള്‍: ദക്ഷിണകൊറിയന്‍ ഓള്‍ സ്റ്റാര്‍ ടീമിനെതിരേ നടന്ന സൗഹൃദമല്‍സരത്തില്‍ ബാര്‍സക്ക് ജയം . ലേണല്‍ മെസി നേടിയ രണ്ടുഗോളുകളുള്‍പ്പടെ 5-2 നാണ് ബാര്‍സ ജയം സ്വന്തമാക്കിയത്.

ലോകകപ്പിലെ ഗോള്‍ ദാരിദ്ര്യം തീര്‍ത്ത കളിയാണ് മെസി കാഴ്ച്ചവെച്ചത്. ഓള്‍ സ്റ്റാര്‍ ആണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ 42 , 45 മിനുറ്റുകളില്‍ മെസി നേടിയ ഗോളുകള്‍ ബാര്‍സക്ക് ലീഡ് നല്‍കി. സ്ലാറ്റണ്‍ ഇബ്രഹിമോവിച്ച, ഗാര്‍സിയ, സാന്‍ചെസ് മാറ്റ എന്നിവരാണ് ബാര്‍സയുടെ മറ്റ് സ്‌കോറര്‍മാര്‍. മെസിയുടെ നീക്കങ്ങളോരോന്നും വന്‍ ആരവത്തോടെയാണ് സ്‌റ്റേഡിയം ഏറ്റുവാങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.