എഡിറ്റര്‍
എഡിറ്റര്‍
മെസ്സി ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം
എഡിറ്റര്‍
Tuesday 20th March 2012 5:13pm

പാരീസ്: അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണ് ലോകത്തില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന ഫുട്‌ബോളറെന്ന് കണ്ടെത്തല്‍. ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഫ്രാന്‍സിലെ ഫുട്‌ബോള്‍ മാഗസീന്റെതാണ് ഈ കണ്ടെത്തല്‍.

ഒരു വര്‍ഷം 33 മില്യണ്‍ യൂറോയാണ് മെസ്സി സമ്പാദിക്കുന്നത്. ഇതില്‍ 10.5 മില്യണ്‍ യൂറോ ശമ്പളവും, 1.5 മില്യണ്‍ യൂറോ ബോണസും, 2.1 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ മിഡ് ഫീല്‍ഡര്‍ കൂടിയായ ബെക്കാം 31.5 മില്യണ്‍ യൂറോയാണ് ഒരു വര്‍ഷം നേടുന്നത്. ഇതില്‍ 26 മില്യണ്‍ യൂറോ പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്.

റയല്‍മാഡ്രിഡ് താരം റൊണാള്‍ഡോ നേടുന്നത് 29.2 മില്യണ്‍ യൂറോയാണ്. ഇതില്‍ 13മില്യണ്‍ യൂറോ ശമ്പളവും, 15.5 മില്യണ്‍ യൂറോ പരസ്യവരുമാനവുമാണ്.

കാമ്പ് നോയില്‍ റൊണാള്‍ഡോയുടെ കോച്ചായിരുന്ന പോര്‍ച്ചുഗലിന്റെ ജോസ് മൗറിന്‍ഹോയാണ് ഏറ്റവും കൂടുതല്‍ വരുമാനമുള്ള മാനേജര്‍. 14.8 മില്യണ്‍ യൂറോയാണ് മൗറിന്‍ഹോയുടെ വരുമാനം.

Advertisement