എഡിറ്റര്‍
എഡിറ്റര്‍
അര്‍ജന്റീനയ്ക്ക് ആശ്വാസം; വിലക്കു നീക്കി മെസി മടങ്ങിയെത്തുന്നു
എഡിറ്റര്‍
Friday 5th May 2017 7:33pm

ബ്യൂണസ് ഐറിസ്: അര്‍ജീന്റീന ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. സൂപ്പര്‍ താരം മെസിക്കെതിരെയുള്ള നാല് മത്സരങ്ങളുടെ വിലക്ക് ഫിഫ പിന്‍വലിച്ചു. വിലക്കിനെതിരെ മെസി നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് ഫിഫ വിലക്ക് നീക്കം ചെയ്തത്.

ചിലിയ്‌ക്കെതിരായ മത്സരത്തില്‍ ഒഫീഷ്യലിനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു മെസിയ്ക്ക് നാല് മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ബൊളീവിയയോട് പരാജയപ്പെട്ടിരുന്നു. പിന്നാലെയുള്ള മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിയ്ക്ക് നഷ്ടപ്പെടുമായിരുന്നു.

മെസിയുടെ പെരുമാറ്റം മോശമാണെന്നു കണ്ടെത്തിയ അപ്പീല്‍ കമ്മറ്റി പക്ഷെ സസ്‌പെന്റ് ചെയ്യാന്‍ മാത്രമുള്ള പിഴവ് താരത്തിനു സംഭവിച്ചിട്ടില്ലെന്ന് വിധിക്കുകയായിരുന്നു.

Advertisement