എഡിറ്റര്‍
എഡിറ്റര്‍
യൂറോ കപ്പില്‍ സ്‌പെയിന്‍ വിജയിക്കണമെന്ന് മെസ്സി
എഡിറ്റര്‍
Saturday 23rd June 2012 12:55pm

ബൊഗോട്ട: യൂറോ കപ്പ് മത്സരത്തില്‍ സ്‌പെയിന്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അര്‍ജ്ജന്റീന താരം ലയണല്‍ മെസ്സി. ഇന്നലെ ബൊഗാട്ടയില്‍ നടന്ന ചാരിറ്റി മാച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുമെസ്സി.

സാവിയെയും ആന്‍ഡ്രസ് ഇനിയസ്റ്റേയും ഏറെ ഇഷ്ടപ്പെടുന്ന മെസ്സി 2012 ലെ യൂറോ കപ്പ് സ്പെയിയിനിനു തന്നെ ലഭിക്കണമെന്നാണ് പറയുന്നത്.  ബാഴ്‌സണോല ടീമില്‍ തന്റെയൊപ്പം കളിച്ചിരുന്ന പല താരങ്ങളും സ്‌പെയിന്‍ ടീമില്‍ കളിക്കുന്നുണ്ട്. അവര്‍ക്ക് വിജയമുണ്ടാകുന്നതാണ് തന്റെ സന്തോഷമെന്നും മെസ്സി പറഞ്ഞു.

ഇന്ന് വൈകീട്ട് നടക്കുന്ന സ്‌പെയിന്‍ ഫ്രാന്‍സ് മത്സരം നിര്‍ണ്ണായകമാണെന്നും അതില്‍ സ്‌പെയിനിന് മികച്ച കളി പുറത്തെടുക്കാന്‍ കഴിയട്ടേയെന്നും മെസ്സി ആശംസിച്ചു. ഇന്നത്തെ മത്സരത്തില്‍ സ്‌പെയിന്‍ വിജയിച്ചാല്‍ അവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാം. വിജയിക്കുന്ന ടീം നേരിടേണ്ടത് പോര്‍ച്ചുഗലിനേയാണ്.

‘ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കൃത്യമായി ഫോളോ ചെയ്യുന്ന ഒരാളല്ല ഞാന്‍. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഫേവറെറ്റ് ടീമെന്ന് പറായാനൊന്നും ഇല്ല. എങ്കിലും സ്‌പെയിന്‍ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അതിലെ പല താരങ്ങളും എന്റെ സുഹൃത്തുക്കളാണ്.’.- മെസ്സി വ്യക്തമാക്കി.

Advertisement