എഡിറ്റര്‍
എഡിറ്റര്‍
മുള്ളറിന് മെസ്സിയുടെ സ്‌നേഹോപഹാരം
എഡിറ്റര്‍
Thursday 10th January 2013 3:33pm

മാഡ്രിഡ്: ഫുട്‌ബോളിലെ മുന്‍ ഇതിഹാസം ഗ്രേഡ് മുള്ളറിന് പുത്തന്‍ തരംഗം ലയണല്‍ മെസ്സിയുടെ സ്‌നേഹോപഹാരം. ലയണല്‍ മെസ്സിയുടെ പേരെഴുതിയ ജേഴ്‌സിയാണ് മുള്ളറിന് മെസ്സി സമ്മാനമായി അയച്ചുകൊടുത്തിരിക്കുന്നത്.

Ads By Google

‘ഗ്രെഡ് മുള്ളറിന്, സ്‌നേഹത്തോടെയും ആരാധനയോടെയും മെസ്സി’ എന്നെഴുതിയ ജേഴ്‌സിയാണ് മെസ്സി സമ്മാനിച്ചിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മുളളറിന്റെ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം മെസ്സി തകര്‍ത്തിരുന്നു.

91 തവണയാണ് മെസ്സി കഴിഞ്ഞ വര്‍ഷം ഗോള്‍വല കുലുക്കിയത്. ബാഴ്‌സലോണയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടിയായിരുന്നു ഈ ഗോള്‍ വേട്ട. 1972 ല്‍ മുള്ളര്‍ സ്ഥാപിച്ച 85 ഗോള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാക്കിയത്.

ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും മെസ്സിക്ക് തന്നെയായിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് മെസ്സി ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയായിരുന്നു മെസ്സിയുടെ വിജയം.

Advertisement