സവോ പോളോ: ലോകം കണ്ട മികച്ച കളിക്കാരാണ് ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഇനിയേസ്റ്റയുമെന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍.

Ads By Google

ഫിഫ വേള്‍ഡ് പ്ലെയര്‍ ആവാന്‍ ഇവരില്‍ മൂവര്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരാളുടെ പേര് എടുത്ത് പറയാന്‍ സാധിക്കുന്നില്ല. മൂവരും മികച്ച താരങ്ങളാണ്.

ഗോളടിച്ച് കൂട്ടുന്നതിലെ മികവും സ്‌ട്രൈക്കിങ് സ്‌റ്റൈലും മൂവരുടേതും വ്യത്യസ്തമാണ്. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടാവുകയെന്നും നെയ്മര്‍ പറഞ്ഞു.

ഈ മൂന്ന് താരങ്ങളെയും വെച്ച് നോക്കുമ്പോള്‍ അല്പമെങ്കിലും മുന്‍തൂക്കം മെസിക്കാണെന്ന് പറയാം. എന്നാല്‍ അത് ഉറപ്പിക്കാന്‍ കഴിയില്ല. ഇപ്പോള്‍ കഴിവുള്ള താരങ്ങള്‍ ഫുട്‌ബോളിലേക്ക് വരുന്നുണ്ടെന്നും ഫുട്‌ബോള്‍ കൂടുതല്‍ ജനപ്രിയമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.