എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം വട്ടവും ഗോള്‍ഡണ്‍ ബൂട്ട് മെസ്സിക്കു തന്നെ
എഡിറ്റര്‍
Thursday 21st November 2013 12:22am

messigoldenboot

ബാര്‍സിലോണ: യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡണ്‍ ബൂട്ട് പുരസ്‌ക്കാരം ബാര്‍സലോണയുടെ ലയണല്‍ മെസ്സിക്ക്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മെസ്സി യൂറോപ്പിലെ ടോപ്പ് സ്‌കോറര്‍ ആവുന്നത്.

ഇതാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരം ഈ നേട്ടം മൂന്ന് തവണ സ്വന്തമാക്കുന്നത്. 2012-13 സീസണില്‍ സ്പാനിഷ് ക്ലബ്ബിന് വേണ്ടി 46 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി നൂറ്റിമുപ്പതോളം ഗോളുകളാണ് ബാഴ്‌സക്കായി മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. 2009-10 സീസണില്‍ 34 ഗോളുകളും 2011-12 സീസണില്‍ സ്പാനിഷ് റെക്കോര്‍ഡോടെ 50 ഗോളുകളും മെസ്സി നേടിയിരുന്നു.

പുരസ്‌കാരം കുടുബത്തിനും ടീമംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നതായി മെസ്സി പറഞ്ഞു. ടീമിന് ലഭിച്ച സമ്മാനമാണിതെന്നും മെസ്സി പറഞ്ഞു. ‘ടീമംഗങ്ങള്‍ക്കെല്ലാം അവകാശപ്പെട്ടതാണ് ഈ അവാര്‍ഡ്. വ്യക്തിപരമായി കാണുന്നതിനുമപ്പുറം ഒരു ഗ്രൂപ്പ അവാര്‍ഡായാണ് ഞാനിതിനെ കാണുന്നത്. കാരണം എല്ലാവരുടെയും പിന്തുണയില്ലാതെ എനിക്ക ഇത്രയധികം ഗോളുകള്‍ നേടാന്‍ കഴിയുമായിരുന്നില്ല’. മെസ്സി പറഞ്ഞു.

കാലിന് പരിക്കേറ്റ മെസ്സി വിശ്രമിത്തിലാണിപ്പോള്‍. സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ മെസ്സിക്ക് ബാഴ്‌സക്കായി കളിക്കാനിറങ്ങാനാവുമോ എന്ന കാര്യം സംശയമാണ്.

സീസണില്‍ ഇത് മൂന്നാം തവണയാണ് മെസ്സിക്ക് പരിക്കേല്‍ക്കുന്നത്. അവസാനമായി പരിക്കേല്‍ക്കുന്നതിന് മുമ്പായി 11 കളികളില്‍ നിന്നായി 8 ഗോളുകള്‍ മെസ്സി നേടിയിരുന്നു.

പരിക്ക് ഭേദമായി വരുന്നുണ്ടെന്ന് മുന്‍ ബാഴ്‌സ താരം കൂടിയായ ഹൃസ്‌റ്റോ സ്‌റ്റോയ്ച്ചിക്കോവില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങിയ ശേഷം മെസ്സി പറഞ്ഞു. സെസ്‌ക് ഫാബ്രിഗസ്, സാവി ഫെര്‍ണാണ്ടസ്, കാര്‍ല്‌സ് പുയോള്‍ തുടങ്ങി നിരവധി ബാഴ്‌സ താരങ്ങള്‍ പുരസ്‌കാരദാന ചടങ്ങിനെത്തിയിരുന്നു.

Advertisement