Categories

പരിക്ക്: മെസ്സിക്ക് ഈ വര്‍ഷത്തെ മത്സരങ്ങള്‍ നഷ്ടമാകും

messi33

മാഡ്രിഡ്: പരിക്കിന്റെ പിടിയില്‍പെട്ട ലയണല്‍ മെസിക്ക് ഈ വര്‍ഷത്തെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കായി ഇറങ്ങാനാവില്ല.

മെസിക്ക് വര്‍ഷത്തെ ബാക്കിയുള്ള മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്ന് ബാഴ്‌സ പരിശീലകന്‍ ഡെള്‍റാഡോ മാര്‍ട്ടീനോയാണ് വ്യക്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ അജാക്‌സിനെതിരെ വ്യാഴാഴ്ച്ച കളിക്കാനിറങ്ങുന്നുണ്ട്.

ഈ മത്സരത്തില്‍ മെസിയുണ്ടാവില്ലെന്ന് പരിശീലകന്റെ വെളിപ്പെടുത്തലോടെ ഉറപ്പായി. ഇത് ബാഴ്‌സക്ക തിരിച്ചടിയാവുമെന്നാണ് കണക്കാക്കുന്നത്. കാരണം കഴിഞ്ഞ് സെപ്റ്റംബറില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റ് മുട്ടിയപ്പോള്‍ മെസി ഹാട്രിക് നേടിയിരുന്നു.

അന്ന് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. മെസിയുടെ അഭാവം ബാഴ്‌സ എതിരാളികള്‍ക്ക് ആശ്വാസമാകുമെന്ന് മാര്‍ട്ടീനോ പറഞ്ഞു.

എന്നാല്‍ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനം നേടുന്നതിനായി പൊരുതുമെന്നും മെസിയുടെ അഭാവത്തിലും അജാക്‌സസിനെതിരെ ശക്തമായ മല്‍സരം കാഴ്ച്ചവെക്കുമെന്നും മാര്‍ട്ടീനോ പറഞ്ഞു.

ഈ മാസം 11ന് റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലാണ് മെസിക്ക് പരിക്കേറ്റത്. ഇടത് കാല്‍ത്തുടയ്ക്ക് പരിക്കേറ്റ മെസിയെ കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റില്‍ പിന്‍വലിക്കുകയായിരുന്നു.

സീസണില്‍ ഇത് മൂന്നാം തവണയാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ആഗസ്തില്‍ അത്‌ലറ്റിക്കോയ്‌ക്കെതിരെയും സെപ്റ്റംബറില്‍ അല്‍മേരിയക്കെതിരായ മത്സരത്തിനിടയിലും മെസിക്ക പരിക്കേറ്റിരുന്നു.

Tagged with: |