മാഡ്രിഡ്: ലാലിഗയില്‍ മെസ്സിക്ക് ഗോള്‍ റെക്കോര്‍ഡ്. തുടര്‍ച്ചയായ പന്ത്രണ്ടാം തവണ വലന്‍സിയക്കെതിരായ മത്സരത്തിലാണ് മെസി ഈ റെക്കോര്‍ഡ് തീര്‍ത്തത്.
എല്ലാ കളിയിലും മികച്ച മത്സരം കാഴ്ചവെക്കുന്ന വലന്‍സിയ ആദ്യപകുതിയില്‍ ബാഴ്‌സയെ പിറകോട്ടടിപ്പിച്ചു.

Ads By Google

കളിയിലെ 38ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയത് വലന്‍സിയ തന്നെയായിരുന്നു. എന്നാല്‍ കളിയല്‍ തുടക്കം പതറിയ ബാഴ്‌സ മെസിയുടെ ഗോളില്‍ അസാധ്യ തിരിച്ച് വരവ് നടത്തി.
കളിയില്‍ ആദ്യം നേടിയ മികവ് വലന്‍സിയക്ക് അവസാനംവരെ  നിലനിര്‍ത്താനായില്ല. പെനാല്‍ട്ടി കിക്ക് വളെരെ തന്ത്രപരമായി വലന്‍സിയയുടെ വലയിലെത്തിച്ച മെസി ബാഴ്‌സയെ സമനിലയില്‍  വഴങ്ങുകയായിരുന്നു.

2013 ല്‍ മെസിക്ക് റെക്കോര്‍ഡുകളുടെ പെരുമഴക്കാലമായിരുന്നു. ബൂട്ട്
കൊണ്ട് അടിക്കുന്നതെല്ലാം റെക്കോര്‍ഡായി മാറി. കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോള്‍ നേടിയ മുള്ളറുടെ റെക്കോര്‍ഡും മെസ്സി തന്റെ പേരിലാക്കിയത് ഈ വര്‍ഷമായിരുന്നു. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു മെസ്സി മാത്രമേ ഉണ്ടാകുകയുള്ളു എന്ന് മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നാലാം തവണയും മെസ്സി നേടിയപ്പോള്‍ കായികലോകം വിലയിരുത്തിയതാണിങ്ങനെ.