Categories

മെസ്സിക്കും അച്ഛനുമെതിരെ നികുതിവെട്ടിപ്പ് കേസ്

messi-case

മാഡ്രിഡ്: ലോകോത്തര ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്കും അച്ഛനുമെതിരെ നികുതി വെട്ടിപ്പ് നടത്തിയതിന് കേസ്.

ഇരുവരും ചേര്‍ന്ന് ഏകദേശം മൂന്നു കോടി രൂപയുടെ(5.3 മില്യണ്‍ ഡോളര്‍) നികുതിവെട്ടിപ്പു നടത്തിയെന്നാണ് കേസ്.

Ads By Google

ഉറുഗ്വായ്, ബെലീസ്, സ്വിറ്റ്‌സര്‍ലണ്ട്, യു.കെ എന്നിവടങ്ങളിലെ വിവിധ കമ്പനികള്‍ക്ക് മെസ്സിയുടെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനം സ്പാനിഷ് അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചുവെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

ബാഴ്‌സ ടീമിനൊപ്പം ഉസ്ബക്കിസ്ഥാനിലേക്ക് 2008 ല്‍ നടത്തിയ പര്യടനകാലത്ത് ഖത്തറിലെ ആസ്പയര്‍ അക്കാദമിക്ക് തന്റെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനത്തിനും നികുതി അടച്ചില്ലെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മെസ്സി തന്റെ ഫേസ്ബുക്കിലൂടെ ഇതിനോട് പ്രതികരിച്ചു.

നികുതി വകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്നും മെസ്സി പറഞ്ഞു. സ്‌പെയിനിലെ നിയമം അനുസരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നാല് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മെസ്സിക്കും അച്ഛനുമെതിരെ ചുമത്തിയിരിക്കുന്നത്.

ഒരു സീസണില്‍ 20 മില്യണ്‍ ഡോളറിന് മുകളില്‍ വരുമാനമുള്ള കളിക്കാരനാണ് മെസ്സി. കളിക്കാരനെന്ന നിലയില്‍ ബാഴ്‌സയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ അഡിഡാസ്, പെപ്‌സികോ, പി &ജി, എന്നിവരുമായുള്ള കരാര്‍ പ്രകാരം സ്‌പോണ്‍സര്‍ഷിപ്പിനത്തില്‍ 21 മില്യണ്‍ ഡോളര്‍ വേറെയും വരുമാനം ലഭിക്കുന്നുണ്ട്.

ഈ വരുമാനത്തിനുള്ള നികുതിയും മെസ്സി അടച്ചില്ലെന്ന് നികുതിവകുപ്പ് ആരോപിക്കുന്നു. 2006 മുതല്‍ 2009 വരെയുള്ള കാലത്താണ് ഇത്രയും തുക നികുതി വെട്ടിച്ചെതെന്നാണ് ആരോപണം.

Tagged with: