കൊച്ചി: ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയ്ക്ക് പിന്നാലെ ലയണല്‍ മെസിയും കേരളത്തിന്റെ മണ്ണില്‍ കാലുകുത്തുന്നു. മറഡോണ  കേരളത്തിലെത്തിയതിന്റെ ചൂടാറുംമുന്‍പേ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കിട്ടിയ മറ്റൊരു സൗഭാഗ്യം കൂടിയാണ് ഇത്.

Ads By Google

Subscribe Us:

മലയാള മണ്ണിനെ കോരിത്തരിപ്പിക്കാനായി സാക്ഷാല്‍ ലയണല്‍ മെസി എത്തുമെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ഇപ്പോള്‍ കഴിഞ്ഞിട്ടില്ല. ഒരു സ്വകാര്യസ്ഥാപനം ഉദ്ഘാടനം ചെയ്യാനാണ് മെസിയും മലബാറിലെത്തുന്നത്. അത് കണ്ണൂരിലേക്കാണോ മലബാറിലേക്കാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളു.

മറഡോണ കേരളത്തിലെത്തിയത് തന്നെ പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായില്ല. അതിന് പിറകെയാണ് ഇരട്ടി മധുരവുമായി ഗുരുവിന്റെ ശിഷ്യനായ മെസി എത്തുന്നെന്ന വാര്‍ത്തയും വന്നത്.

ദ്രുത ചലനങ്ങളിലൂടെ ഫുട്‌ബോളില്‍ മാന്ത്രികത സൃഷ്ടിക്കുന്ന മെസിക്ക് കേരളക്കരയില്‍ എണ്ണിയാല്‍ തീരാത്തത്ര ആരാധകരുണ്ട്. എന്നാല്‍ ആ ആരാധനാപാത്രത്തെ കേരളക്കരയില്‍ വെച്ച് തന്നെ കാണാന്‍ സാധിക്കുമെന്ന് ഒരു പക്ഷേ ആരും കരുതിക്കാണില്ല.

മറഡോണ ഉയര്‍ത്തിയ ജനപ്രീതിയാണ് മെസിയെ കൊണ്ടുവരാന്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രചോദനമായത്. മറഡോണയുടെ വരവ് കേരളക്കര മുഴുവന്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

അടുത്തമാസത്തോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മെസിയെ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇനി ഫുട്‌ബോളിലെ ആ മാന്ത്രിക താരത്തെ കാണാനായുള്ള കാത്തിരിപ്പിലാണ് മലയാളക്കര..