ഇന്നലെ വരെ കേട്ടതെല്ലാം പഴങ്കഥകള്‍ മാത്രം. റഷ്യന്‍ ലോകകപ്പിനു വിസില്‍ മുഴങ്ങുമ്പോള്‍ നീലപ്പടയും പടനായകന്‍ മെസിയും അവിടെയുണ്ടാകും തലയെടുപ്പോടെ തന്നെ. കടലാസിലെ കണക്കുകളും പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിയ മത്സരത്തില്‍ 3-1 ന്റെ രാജകീയ വിജയവുമായാണ് മെസിയും സംഘവും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്.

 


Also Read: ആര്യാടന്‍, ഹൈബി ഈഡന്‍, അനില്‍ കുമാര്‍…; സരിത ലൈംഗിക ചൂഷണമെന്ന പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്


വിജയം അനിവാര്യമായ മത്സരത്തില്‍ നായകന്‍ ലിയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലായിരുന്നു അര്‍ജന്റീനന്‍ വിജയം. ആദ്യ സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങിയ ശേഷം കളിക്കളത്തില്‍ അര്‍ജന്റീനയുടെ ശക്തമായ തിരിച്ചുവരവിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.

ഒന്നാം മിനുട്ടിലേറ്റ പ്രഹരത്തിന് 11, 18, 62 മിനുട്ടിലായിരുന്നു മെസിയുടെ മാന്ത്രിക കാലുകള്‍ ഗോള്‍വല കുലുക്കിയത്. എല്ലാം ഒന്നിനൊന്ന് മികച്ചവയെങ്കിലും രണ്ടാം ഗോളും മൂന്നാം ഗോളും മെസിയുടെ വ്യക്തിഗത മികവ് ഉയര്‍ത്തിക്കാട്ടുന്നവയായിരുന്നു.

എതിര്‍താരം പുറകില്‍ നിന്ന് വലിച്ചിടുന്ന സമയത്ത് തൊടുത്ത ഷോട്ടായിരുന്നു ഇക്വഡോറിന്റെ മുഴുവന്‍ പ്രതീക്ഷകളെയും തകര്‍ത്ത അവസാന ഗോള്‍. നിലത്തുവീണ മെസി ഉണരുന്നതിനു മുന്നേ തന്നെ പന്ത് ഗോള്‍വല കുലുക്കികഴിഞ്ഞിരുന്നു.


Dont Miss: ‘നാണക്കേട്’; രണ്ടാം ട്വന്റി-20 ഓസീസ് ജയത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്


അര്‍ജന്റീനയ്ക്ക് പുറമെ ഗ്രൂപ്പില്‍ നിന്നും ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നീ ടീമുകളാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ചിലി ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് കളിക്കും. പെറു യോഗ്യത നേടാതെ ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.

മത്സരത്തിലെ ഗോളുകള്‍ കാണാം: