ജനീവ: കളിയുടെ അന്ത്യനിമിഷത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലേണല്‍ മെസി നേടിയ പെനല്‍റ്റി പോര്‍ച്ചുഗലിനെതിരേ അര്‍ജന്റീനയ്ക്ക് വിജയം നല്‍കി. 2-1നാണ് അര്‍ജന്റീന ജയിച്ചത്.

മെസിയായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആദ്യഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. പതിനാലാം മിനുറ്റില്‍ യുവതാരം എഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

എന്നാല്‍ ഇരുപത്തിയൊന്നാം മിനുറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോള്‍ പോര്‍ച്ചുഗലിന് സമനില സമ്മാനിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍നേടാനായില്ല.