എഡിറ്റര്‍
എഡിറ്റര്‍
ലോക കപ്പിന്റെ താരമാവാന്‍ മെസിക്ക് കഴിയില്ല: പെലെ
എഡിറ്റര്‍
Thursday 13th March 2014 8:58am

pele

റിയോഡി ജനീറോ: ബ്രസീല്‍ ലോക കപ്പില്‍ മെസിക്ക് താരമാവാന്‍ കഴിയില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ക്ലബ് തലത്തിലെ മികവ് മെസിക്ക് ദേശീയ തലത്തില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും പെലെ പറഞ്ഞു.

ബാഴ്‌സലോണയ്ക്കായി കളിക്കുന്ന മെസിയല്ല ദേശീയ ടീമിനായി കളിക്കുന്ന മെസി. രാജ്യത്തിന് പുറത്ത് ദേശീയ കുപ്പായത്തില്‍ 83 തവണ ഇറങ്ങിയ മെസിക്ക് 37 തവണ മാത്രമാണ് വല ചലിപ്പിക്കാന്‍ സാധിച്ചിട്ടുള്ളത്.

ബാഴ്‌സയില്‍ സ്പാനിഷ് താരങ്ങളായ ഇനിയസ്റ്റെ, ഷാവി എന്നിവരുടെ മികവാണ് മെസിയിലെ കളിക്കാരനെ പുറത്തെടുക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ബന്ധപ്പെട്ട് കളിക്കാന്‍ കഴിയുന്ന താരങ്ങള്‍ ദേശീയ ടീമിലില്ല- പെലെ പറഞ്ഞു.

ഇക്കുറി ലോക കപ്പ് ആതിഥേയരായ തങ്ങള്‍ നേടുമെന്നാണ് ഫുട്‌ബോള്‍ ഇതിഹാസമായ ഈ ബ്രസീലിയന്‍ താരത്തിന്റെ വിശ്വാസം. ഇപ്പോള്‍ 73 വയസാണ് പെലെക്ക്.

തന്റെ കാലത്തെ കളിയില്‍ നിന്നും ഏറെ മാറ്റങ്ങളാണ് ഇപ്പോള്‍ കളിക്ക് വന്നിരിക്കുന്നതെന്നും പെലെ പറഞ്ഞു.

ബ്രസീലിന്റെ വിജയ സാധ്യത കാണുമ്പോഴും വിശാലമായ രീതിയില്‍ ടീമുകളെ വിലയിരുത്തുകയാണ് പെലെ. ബ്രസീല്‍ കഴിഞ്ഞാല്‍ ജര്‍മ്മന്‍, സ്പാനിഷ് ടീമുകളോടാണ് പെലെക്ക് കമ്പം.

എങ്കിലും ബ്രസീലില്‍ തന്നെയാണ് പ്രതീക്ഷകള്‍ മുട്ടിനില്‍ക്കുന്നതെന്ന് കളിക്കളത്തിന്റെ സ്വന്തം ഇതിഹാസം പറയുന്നു.

Advertisement