Categories

പെണ്‍കുട്ടികളുടെ ആത്മഹത്യ: അന്വേഷണം നടന്നിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍

ice cream investigationകോഴിക്കോട്: കോഴിക്കോട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഒരിക്കല്‍ പോലും ഔദ്യോഗികമായി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍ സീതാലക്ഷ്മി. മുമ്പ് നടന്ന അന്വേഷണത്തിലോ, ഇപ്പോഴത്തെ അന്വേഷണത്തിലോ ഒരിക്കല്‍ പോലും തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സമയത്ത് പോലീസ് അന്വേഷണത്തിനായി കോളേജിലെത്തിയിരുന്നു. കോളേജിലെത്തിയ ഇവര്‍ അടുത്ത സുഹൃത്തുക്കളായ ചില കുട്ടികളെ കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്‌ക്കൂളിലെ അധ്യാപകരോടോ പ്രിന്‍സിപ്പിലനിനോടോ പോലീസ് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും കാര്യങ്ങള്‍ ചോദിക്കാനായി തങ്ങളെ സമീപിച്ചിട്ടില്ല. തങ്ങളുടെ മൊഴിയെടുക്കാതെയാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ മാതൃകാ വിദ്യാര്‍ത്ഥികളായിരുന്നു. ഇരുവരും നന്നായി പാടുമായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം പീരിയഡ് ഓഫായിരുന്നു. അന്ന് ഇവരെ കൊണ്ട് പാട്ടുപാടിച്ചിരുന്നു. പാട്ടുപാടിയശേഷം ഇരുവരും കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് അറിയില്ല. അതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചശേഷമാണ് ഇവര്‍ സ്‌കൂളില്‍ നിന്നും പോയതെന്നും അവര്‍ പറഞ്ഞു.

മരിച്ച പെണ്‍കുട്ടികള്‍ തമ്മില്‍ സൗഹൃദം മാത്രമായിരുന്നെന്നും ഇവര്‍ തമ്മില്‍ വേര്‍പിരിയാനാവാത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജമീല പറഞ്ഞു. ഇവര്‍ക്കൊപ്പം മൂന്നാമതൊരു പെണ്‍കുട്ടിയുണ്ടായിരുന്നെന്ന് അന്ന് അറിയില്ലായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥികളായ സിബാന സണ്ണി, സുനൈന നജ്മല്‍ എന്നിവരാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. 1996 ഒക്ടോബര്‍ 26 ഇരുവരുടേയും മരണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.